We are doing a site revamp. Sorry for the inconvenience.
മനമേ പുകഴ്ത്തിടു നീ മഹോന്നതൻ തൻ മഹിമ (2)
1
മരക്കുരിശതിൽ മരിപ്പാനായ് നര ജന്മമെടുത്തു
വന്ന തൻ നാമം മനോഹരം ആഹാ! തൻ നാമം മനോഹരം
മഹാത്ഭുതം തൻ സ്നേഹം (മനമേ..)
2
ബഹു വിപത്തുകളെഴും ഭൂവിൽ സ്നേഹക്കൈകൾ നീട്ടിയെന്നെ
താങ്ങും തൻ നാമം മനോഹരം ആഹാ! തൻ നാമം മനോഹരം
മഹാത്ഭുതം തൻ സ്നേഹം (മനമേ..)
3
പല കുറവുകൾ വന്നാലും എന്നെ തള്ളാതെ കൃപയാൽ
കാക്കും തൻ നാമം മനോഹരം ആഹാ! തൻ നാമം മനോഹരം
മഹാത്ഭുതം തൻ സ്നേഹം (മനമേ..)
4
ഒരു നിമിഷവും തളരാതെ തിരു മാർവ്വിൽ വിശ്രാമം
തേടൂ.. തൻ നാമം മനോഹരം ആഹാ! തൻ നാമം മനോഹരം
മഹാത്ഭുതം തൻ സ്നേഹം (മനമേ..)