We are doing a site revamp. Sorry for the inconvenience.
കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ 1കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോകൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..) 2തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..) 3കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനംകഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..) 4ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍ ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..) 5ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍ ചങ്കിന് നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..)