നയനങ്ങള്‍ നിറയും നിമിഷങ്ങള്‍

നയനങ്ങള്‍ നിറയും നിമിഷങ്ങള്‍ - ഈ

പ്രാര്‍ത്ഥനാ നിമിഷങ്ങള്‍

ഹൃദയം ഞാന്‍ പകരും നിമിഷങ്ങള്‍ - ഈ

പാവന നിമിഷങ്ങള്‍

നാഥാ - നീ വരണേ

എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ

താതാ - നീ തരണേ

നിന്‍റെ സാന്ത്വന വചനങ്ങള്‍

ഹൃദയം തകരുമ്പോള്‍

വേറെ എങ്ങുപോകും ഞാന്‍

                    1

അരുമപിതാവിന്‍ അരികിലിരുന്നെന്‍

വ്യസനം മുഴുവന്‍ പറയും ഞാന്‍

തിരുചെവി ചായിച്ചവനതുകേള്‍ക്കും

കരുണാമയന്‍ നാഥന്‍ (നാഥാ..)

                    2

തിരുഹിതമറിയാന്‍, തിരുമൊഴികേള്‍ക്കാന്‍

തിരുസന്നിധിയില്‍ കാത്തിരിക്കും

തിരുവചനാമൃത മഴയില്‍ അവനെന്‍

കദനം കഴുകീടും (നാഥാ..)