We are doing a site revamp. Sorry for the inconvenience.
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
1
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)
2
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ..)