പരിശുദ്ധ പരനെ-നിരന്തരം സ്തുതിപ്പിന്‍

പരിശുദ്ധ പരനെ-നിരന്തരം സ്തുതിപ്പിന്‍

പാടി തന്‍ നാമം കൊ-ണ്ടാടി കുമ്പിടുവിന്‍

തിരുജനങ്ങളേ! ഉണരിന്‍-തന്‍ദാസര്‍

തിരു-മുന്നില്‍ വണങ്ങീടുവിന്‍- എന്നേയ്ക്കും

                        1

നാഥനും നമുക്കു-താതനും ആയുള്ള

നല്ല യഹോവായെ-എല്ലാരും സ്തുതിപ്പിന്‍

ഏതും ആയാസമെന്ന്യേ-തന്‍ വീട്ടില്‍

എകനെ പുകഴ്ത്തീടുവിന്‍- എന്നേയ്ക്കും

                        2

നന്മക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാല്‍

നമുക്കില്ല കുറച്ചില്‍ എ-ന്നറിഞ്ഞു കുമ്പിടുവിന്‍

ഇമ്മഹാ പദവിയെ നാം എല്ലാരും

ഇഷ്ടത്തോടാചരിക്കാം- എന്നേയ്ക്കും

                        3

വാനവും പാരും-താനത്രേ ചമച്ചു

വല്ലഭന്‍ നല്ലവന്‍-എല്ലാരിലുയര്‍ന്നോന്‍

ജ്ഞാനത്തോടെ സ്തുതിപ്പിന്‍ തന്‍ പേരില്‍

നല്ല കീര്‍ത്തികള്‍ കൊടുപ്പിന്‍- എന്നേയ്ക്കും

                        4

ദൈവപിതാവേ! ദിവ്യകുമാരാ!

ദൈവശുദ്ധാത്മ! ത്രി-യേകദേ-വേശാ!

സര്‍വ്വകാലവും പുകഴ്ച-ഭവാനു

ഭവിക്കണം ഹല്ലേലൂയാ-ആമേന്‍