പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച

പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക 

പിന്‍ മഴ നല്‍കേണം മാലിന്യം മാറേണം

നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍.. 

                        1

മുട്ടോളം അല്ല അരയോളം പോരാ 

വലിയൊരു ജീവ നദി ഒഴുക്കാന്‍ 

നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത 

നീരുറവ ഇന്നു തുറക്ക നാഥാ (പെന്തക്കോസ്തു..)

                        2

ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന് 

ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ 

ചൈതന്യം നല്‍കേണം നവജീവന്‍ വേണം 

നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ (പെന്തക്കോസ്തു..)

                        3

സൈന്യത്താലുമല്ല ശക്തിയാലുമല്ല 

ദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ 

ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം 

ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം (പെന്തക്കോസ്തു..)