We are doing a site revamp. Sorry for the inconvenience.
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്കര്‍ത്തനേശു സാക്ഷികളായ് (2)
ഒത്തു ചേര്‍ന്നിടാം ഒത്തു പടിടാം
കര്‍ത്തനേശു മഹത്വത്തിനയ് (2) (മനസ്സൊരുക്കുക..)
1
കണ്ണുനീരില്‍ നാം ഒരുമിച്ച് വിതച്ചീടുകില്‍
ആര്‍പ്പോടെ കൊയ്തെടുക്കും (2)
ആത്മശക്തിയാല്‍ അടരാടുമ്പോള്‍
അവനായ് നാം ജയമെടുക്കും (2) (മനസ്സൊരുക്കുക..)
2
നീര്‍ത്തോടൂകള്‍ തേടുന്ന മാന്‍പേടപോല്‍
അതിദാഹത്തോടെ നമ്മള്‍ (2)
അത്മമാരിക്കായ് പ്രാര്‍ത്ഥിച്ചീടുമ്പോള്‍
അവന്‍ നമ്മെ നിറച്ചിടുമേ (2) (മനസ്സൊരുക്കുക..)
3
ദൈവസ്നേഹത്തില്‍ നാം ഒത്തു വളര്‍ന്നീടുമ്പോള്‍
ലോകരേശുവെ അറിയും (2)
സഭയേകമായ് ഒരു ദേഹമായ്
പ്രഭവീശണം ഇഹത്തില്‍ (2) (മനസ്സൊരുക്കുക..)