സൌമ്യനായ യേശുവേ,-സാധുപൈതല്‍ നില്‍ക്കുന്നേ

                                   1

സൌമ്യനായ യേശുവേ,-സാധുപൈതല്‍ നില്‍ക്കുന്നേ;

നിന്‍ സമീപേ വന്നീടാന്‍-സമ്മതം തരേണമേ.

                                   2

ദൈവത്തിന്‍ കുഞ്ഞാടേ, നീ-എന്‍ ദൃഷ്ടാന്തം ആകണം;

നിന്നിലുള്ള സൌമ്യത-എന്നിലും ഉണ്ടാകണം.

                                   3

ശാന്തമായ നിന്‍ മനം-എന്നിലും സൃഷ്ടിക്കുകേ;

സ്നേഹമുള്ള നിന്‍ മനം-എന്നിലും ഉണ്ടാക്കുകേ.

                                   4

പ്രിയമുള്ള യേശുവേ-എന്‍ ഉള്ളത്തില്‍ പാര്‍ക്കുകേ;

നിന്‍ സ്വഭാവം നല്‍കുകേ,-നിന്നെപ്പോലെ ആക്കുകേ.