We are doing a site revamp. Sorry for the inconvenience.
തുറന്നീടുന്നുറവെനിക്കായ് സ്വര്‍ഗ്ഗതാതന്‍
നിലയ്ക്കാതൊഴുകും ഉറവ (2)
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂ ഹാലേലൂയാ (തുറന്നീടുന്നു..)
1
ഉയര്‍ത്തീടും കരമെനിക്കായെന്‍ ദൈവം
അനുഗ്രഹ നിറവിന്‍ കരം (2)
മയങ്ങാതുറങ്ങാതിരിക്കും എന്‍ താതന്‍
നിരന്തരം കാവല്‍ ചെയ്തീടും (2) (തുറന്നീടുന്നു..)
2
ചങ്ങലകളഴിഞ്ഞു മാറും കണ്‍ മുന്നില്‍
ഇരുമ്പഴി തുറന്നിടുമേ (2)
ഒരുമയോടാരാധിക്കുകില്‍ അസാദ്ധ്യം -
സാദ്ധ്യമാക്കി മാറ്റിടും ദൈവം (2) (തുറന്നീടുന്നു..)
Malayalam christian worship song 'thuranneedunnu uravenikkay svarga thathan nilaykkathozhukum urava' sung by Kester