ക്രൂശിലെ സ്നേഹമേ

ക്രൂശിലെ സ്നേഹമേ

എനിക്കായ് മുറിവുകളേറ്റവനേ (2)

പാടാം നിനക്കായ് ഞാന്‍

ഈ നാവ് തളരാതെ കൃപയേകണേ (2)

ജീവന്‍ സമൃദ്ധമാം ജീവന്‍

എന്നില്‍ നിറയ്ക്കൂ പ്രാണനാഥാ (2) (ക്രൂശിലെ..)

                            1

ഇരുളിലാണു ഞാന്‍ അരികിലാണു നീ

അഗ്നിസ്തംഭമായ് അണയൂ നാഥാ (2)

എന്നിലെ ഇരുളകറ്റീടണേ (2) (ജീവന്‍..)

                            2

ഏകനാണ് ഞാന്‍, കൂടെയാണ് നീ

വചനശക്തിയാല്‍ ചൊരിയൂ നാഥാ (2)

എന്നിലെ പിഴകളെ അകറ്റീടണേ (2) (ജീവന്‍..)

                            3

മരുവിലാണ് ഞാന്‍ വിരുന്നൊരുക്കി നീ

മേഘസ്തംഭമായ് വഴികാട്ടിടും (2)

നിന്‍ തിരുമാറില്‍ ഞാന്‍ ചാരിടട്ടെ (2) (ജീവന്‍..)