We are doing a site revamp. Sorry for the inconvenience.
വാനവവൃന്ദരോട് ചേര്‍ന്നു നാം പാടിടാം
യേശുരാജന്‍ ബെത്ലഹേമില്‍ ഭൂജാതനായ്
പ്രവാചകന്മാര്‍ പണ്ടേ പ്രവചിച്ച വചനമിന്ന്
മാംസമായി മന്നിന്‍റെ രക്ഷകനായി
ആട്ടിടയരോട് ചേര്‍ന്ന്..
ആട്ടിടയരോട് ചേര്‍ന്ന് ആടീടാം
കൂട്ടുകാരനുണ്ണിയെ വണങ്ങീടാം (2)
യേശുനാമം പുണ്യനാമം നല്ല നാമം വന്ദ്യനാമം
രാജാക്കന്മാര്‍ക്ക് പോലും സ്വര്‍ഗ്ഗീയനാമം (2) (വാനവ..)
1
ശാന്തിദൂതനേശുവേ വന്നീടണേ
എന്‍റെ ഹൃത്തില്‍ നിന്നെ വരവേറ്റിടാം
ദുഃഖമെല്ലാം എന്നില്‍ നിന്നും നീക്കണേ
നിന്‍റെ സ്നേഹമെന്നില്‍ നീ നിറയ്ക്കണേ (ശാന്തി..)
ശാന്തിദായകാ എന്നില്‍ വാഴണേ (2)
പുഞ്ചിരിക്കും നിന്‍റെ ഭാവമെന്നില്‍ തൂകണേ
ശാന്തിദായകാ എന്നില്‍ വാഴണേ
പുഞ്ചിരിക്കും നിന്‍റെ ഭാവമെന്നില്‍ തൂകണേ (വാനവ..)
2
ശാന്തിയും സ്നേഹവും നീ തൂകണേ
ഈ ഭവനം നിന്‍റെ രക്ഷ കാണുവാന്‍
മിഴി തുറന്നു ഞങ്ങളെ നീ നോക്കണേ
കരമയുര്‍ത്തി നന്മയേറെ ചൊരിയണേ (ശാന്തിയും..)
ശാന്തിദായകാ എന്നില്‍ വാഴണേ (2)
പുഞ്ചിരിക്കും നിന്‍റെ ഭാവമെന്നില്‍ തൂകണേ
ശാന്തിദായകാ എന്നില്‍ വാഴണേ
പുഞ്ചിരിക്കും നിന്‍റെ ഭാവമെന്നില്‍ തൂകണേ (വാനവ..)