We are doing a site revamp. Sorry for the inconvenience.
മാലാഖമാരൊരു ഗാനം പാടി
യേശുവെ വാഴ്ത്തുന്നു
ബേതലേം പുല്‍കൂട്ടില്‍ വന്നുപിറന്ന
നാഥനെ വാഴ്ത്തുന്നു
മാലാഖമാരുടെ ഗാനം - ഗാനം..
ആട്ടിടയര്‍ കേട്ട ഗാനം - ഗാനം..
സ്നേഹത്തിന്‍ ദീപം ഭൂവില്‍ ജ്വലിച്ചു
പാപത്തിന്‍ ശാപം മന്നിലൊളിച്ചു
ഹാലെലുയാ ഗീതം പാടീടാം (2)
പാരിടെ ജാതനായ് യേശുമഹേശന്‍
ഹാലെലുയാ പാടാം (മാലാഖമാരൊരു..)
രാജാക്കന്മാരല്ല സമ്പന്നന്മാരല്ല
സല്‍സ്വരം കേട്ടവര്‍
കേട്ടവരോ കാവല്‍ കാത്തു കിടന്ന
ആട്ടിടയരായോര്‍
ശോഭ നിറഞ്ഞന്നു രാവില്‍
വാനില്‍ മുഴങ്ങിയ ഗാനം
അന്ധത നീങ്ങി വന്നു പ്രകാശം
മ്ലാനത മാറി ജീവന്‍ ലഭിച്ചു
ഹാലെലുയാ ഗീതം പാടീടാം (2)
പാരിടെ ജാതനായ് യേശുമഹേശന്‍
ഹാലെലുയാ പാടാം (മാലാഖമാരൊരു..)
ഏഴകളാം ഞങ്ങള്‍ കാഴ്ചകള്‍ വയ്ക്കുന്നു
നിന്‍ തിരു പാദത്തില്‍
മാലാഖമാരോടു ചേര്‍ന്നിന്നു ഞങ്ങള്‍
ഗാനങ്ങള്‍ പാടുന്നു
സ്വര്‍ഗ്ഗീയമായൊരു ഗാനം - ഗാനം..
താളത്തില്‍ പാടുന്ന ഗാനം - ഗാനം..
നിന്‍ ഹിതം മാത്രം യേശുദേവാ
നിന്‍ സ്തുതിക്കായി പാടീടുന്നു
ഹാലെലുയാ ഗീതം പാടീടാം (2)
പാരിടെ ജാതനായ് യേശുമഹേശന്‍
ഹാലെലുയാ പാടാം (മാലാഖമാരൊരു..)
From Christmas Songs