എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മസ്വരൂപാ

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍

നല്ല ദൈവമേ നന്മസ്വരൂപാ

എല്ലാ സൃഷ്ടികളെക്കാളുമുപരിയായി

നിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍ (എല്ലാ..)

                        1

എന്‍റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാന്‍

മുഴുവാത്മാവും ഹൃദയവുമായ്‌

മുഴു മനമോടെയും സര്‍വ്വശക്തിയോടും

സദാ സ്നേഹിച്ചിടും മഹിയില്‍ (2) (എല്ലാ..)

                        2

വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍

വല്ലഭാ അനുവദിക്കരുതേ

നിന്നോടെളിയോരേറ്റം ചെയ്യുന്നതിനു മുമ്പേ

നഷ്ടമാക്കിടാം അഖിലവും ഞാന്‍ (2) (എല്ലാ..)