ഭൂലോകരാം എല്ലാരുമേ കര്‍ത്താവിന്‍ നാമം വാഴ്ത്തുവിന്‍

                    1

ഭൂലോകരാം എല്ലാരുമേ

കര്‍ത്താവിന്‍ നാമം വാഴ്ത്തുവിന്‍,

സന്തോഷമായ്‌ തന്‍ സ്തോത്രത്തെ

വണക്കത്തോടെ പാടുവിന്‍

                    2

കര്‍ത്താവു സത്യദൈവമാം,

സൃഷ്ടിച്ചു നമ്മെ താന്‍ തന്നെ;

നാം ജനം, അവന്‍ രാജനാം

നാം ആടു, അവന്‍ മേയ്പനേ

                    3

ആഘോഷത്തോടെല്ലാരുമായ്‌

ആലയത്തില്‍ പ്രവേശിപ്പിന്‍;

പുകഴ്ചയോടു യോഗ്യമായ്‌

തന്‍ നാമത്തെ കൊണ്ടാടുവിന്‍

                    4

എന്തെന്നാല്‍ ദൈവം നല്ലവന്‍,

തന്‍ കാരുണ്യം എന്നേക്കുമാം

തന്‍ സത്യം കാലാകാലം താന്‍

ആടാതെ നില്‍ക്കും നിശ്ചയം