ആരാധിക്കാം ആരാധിക്കാം ആരാധനയ്ക്കു യോഗ്യനേശുവെ

ആരാധിക്കാം ആരാധിക്കാംആരാധനയ്ക്കു യോഗ്യനേശുവെ

ആരാധിക്കാം ആരാധിക്കാം

ആത്മാവിലും സത്യത്തിലും ആരാധിക്കാം 

ആരാധിക്കാം ആരാധിക്കാം

ഹാലേലൂയാ ഹാലേലൂയാ (2)

                        1

രാഗതാളമേളമോടെ ആര്‍ത്തു പാടാം

താതനിഷ്ടം ചെയ്യുവാനായ്‌ ഒത്തു കൂടാം ആ.. ആ.. (2)

നാഥന്‍ മുമ്പിലാദരവായ്‌ കുമ്പിട്ടീടാം

ദേവന്‍ നമ്മില്‍ വന്‍കാര്യങ്ങള്‍ ചെയ്തുവല്ലോ (ആരാധിക്കാം..)

                        2

അര്‍പ്പിക്കാം ആരാധനയായ്‌ നമ്മെത്തന്നെ

സ്തോത്രമെന്ന യാഗം നാവില്‍ നിന്നുയര്‍ത്താം ആ.. ആ.. (2)

ലക്ഷങ്ങളില്‍ സുന്ദരനാം യേശുവോട്

തുല്യമായ നാമമില്ല ഈ ഉലകില്‍ (ആരാധിക്കാം..)