നല്ലവനാം മനുവേലനേ

            പല്ലവി

നല്ലവനാം മനുവേലനേ

കല്ലിന്നിടുമ്പോള്‍

ഉല്ലാസമായെഴുന്നള്ളേണം

        അനുപല്ലവി

കര്‍ത്തനേ നിന്‍ കീര്‍ത്തിയെന്നും

പാര്‍ത്തലത്തില്‍ ഉയര്‍ത്തീടാന്‍

ആര്‍ത്തമോദം പണിയുന്നീ

ആലയത്തെ സ്വീകരിക്ക.

        ചരണങ്ങള്‍

                  1

ദൈവനാമ മഹത്വത്തിനായ്

ഏവരും ചെമ്മെ

കാത്തിരിക്കട്ടീ ഭവനത്തില്‍

യേശുവേ ഈ ആലയത്തി-

ലാശയോടെ പ്രാര്‍ഥിക്കുക്കുമ്പോള്‍ 

ആശിഷമരുള്‍ക പാപ-

ലേശം നീങ്ങി മോദം ചേരാന്‍ (നല്ലവ..)

                  2

പാപഭാരം വഹിക്കുന്നോരെ

താപമകറ്റി 

മോദമേകട്ടെന്നുമീ സ്ഥലം;

ദൈവദാസര്‍ ഇവിടെ നിന്‍

ശുദ്ധനാമം ഘോഷിക്കുമ്പോള്‍

ക്രിസ്തുനാമം ജയത്തിന്നായ്‌

അത്ഭുതങ്ങള്‍ ചെയ്തീടേണം (നല്ലവ..)

                  3

ദാസര്‍ നിന്നെ ഭക്ത്യാതേടുമ്പോള്‍

അതിശയമായ്‌

ആവസിക്ക ഈ ഭവനത്തില്‍

ബാലര്‍ നിന്നെ സ്തുതിക്കുന്ന 

'ഹോശന്നാ' എന്നുള്ള ശബ്ദം

'ഹല്ലേലൂയ്യാ' എന്നതൊപ്പം

എന്നും ഉയരട്ടിവിടെ (നല്ലവ..)