We are doing a site revamp. Sorry for the inconvenience.
ആദിമസഭയിൽ ഇറങ്ങിവന്ന
പരിശുദ്ധാത്മാവേ
അഗ്നിയായ് പടർന്നീടണമേ
പുതുജീവൻ പകരണമേ
1. യോർദ്ദാനിൽ ഇറങ്ങി വന്നനുഗ്രഹിച്ച
സത്യത്തിനാത്മാവേ
പാപബോധം നല്കണേ ഞങ്ങളിൽ
നവവസൃഷ്ടിയായിടുവാൻ (ആദിമ..)
2. മാളികമുറിയിൽ നിറഞ്ഞുനിന്ന
കൃപയിന്നാത്മാവേ
ആത്മവരം പകരു ഞങ്ങളിൽ
എഴുന്നേറ്റു പ്രകാശിക്കുവാൻ (ആദിമ..)
3. വെള്ളത്തിൻ മീതെ പരിവർത്തിച്ച
നീതിയിന്നാത്മാവേ
ആദ്യസ്നേഹം നിറയ്ക്കീ ദാസരിൽ
തിരുഹിതം നിറവേറ്റുവാൻ (ആദിമ..)
Song Lyrics & video of 'aadima sabhayil irangi vanna parishuddhaathmaave'