സ്നേഹത്തിന്‍ സാഗരമേ

സ്നേഹത്തിന്‍ സാഗരമേ

കരുതലിന്‍ നീരുറവേ

കരം പിടിക്കൂ ചേര്‍ത്തണയ്ക്കൂ

സ്നേഹിതനേശുവേ വഴിനടത്തൂ

വഴിനടത്തൂ വഴിനടത്തൂ

സ്നേഹിതാ എന്നെയും വഴിനടത്തൂ

                        1

സത്യത്തിന്‍ പാതയില്‍ വഴികാട്ടിയായി

സ്വര്‍ഗ്ഗീയ ദൌത്യത്തില്‍ പങ്കാളിയായി

ജീവിതയാത്രയില്‍ മാതൃകയായി

സ്നേഹിതനേശുവേ വഴി നടത്തൂ (വഴി..)

                        2

നൊമ്പരമൊപ്പും സാന്ത്വനമായി

നെടുവീര്‍പ്പുകളില്‍ ആശ്വാസമായി

ഒരിക്കലും കൈവിടാസാന്നിദ്ധ്യമായി 

സ്നേഹിതനേശുവേ വഴിനടത്തൂ (വഴി..)

Lyrics: റവ. വിനോദ് വിക്ടര്‍

Music: മോളി വിനോദ്