അലയാഴിയതില്‍ തെളിയുന്നതു നിന്‍ കരവിരുതോ?

അലയാഴിയതില്‍ തെളിയുന്നതു നിന്‍കരവിരുതോ? കരവിരുതോ?

ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവ

മഹിതമാം നാമം മനുസുതനെ

                    1

അതിരമണീയം കതിരവ കിരണം

നയന മനോജ്ഞം പനിമതിയും

മധുരോധാരം കാതില്‍ മൊഴിയും

മനുവേലാ നിന്‍ സ്തുതി ഗീതം

                    2

പുലരിയിന്‍ ഈണം കിളിമൊഴി രുചിരം

അരുവികള്‍ പാടും ഭൂപാളം

ഹിമകണമൂറും താരും തളിരും

പതിവായോതും സ്തുതി ഗീതം