We are doing a site revamp. Sorry for the inconvenience.
യേശു മണാളന്‍ വന്നീടും
എന്‍ മനതാരിലവന്‍ വാണീടും
സങ്കടമഖിലവുമൊഴിഞ്ഞീടും
ഞാന്‍ സന്തതമവനില്‍ ചാരീടും
1
ഹൃദയം നീറി നുറുങ്ങുമ്പോള്‍
കദനം പേറി വലഞ്ഞിടുമ്പോള്‍ (2)
സദയം മാറോടണച്ചീടുവാനായ് (യേശു..)
2
ശാന്തിയിന്‍ തീരം കാണാതെ
ഗതിയില്ലാതെ അലഞ്ഞിടുമ്പോള്‍ (2)
ശാന്തിയിന്‍ ഉറവ തുറന്ന് പകര്‍ന്നെന്‍ (യേശു..)
3
സ്നേഹമതെന്തെന്നറിയാതെ
ദ്വേഷത്തീയില്‍ വെന്തിടുമ്പോള്‍ (2)
ആത്മാവിന്‍ സല്‍ഫലദായകനായെന്‍ (യേശു..)
4
പയ്യും ദാഹവും എറിടുമ്പോള്‍
മരുഭൂനടുവില്‍ കഴിഞ്ഞിടുമ്പോള്‍ (2)
മന്നയിന്‍ അനുഗ്രഹ മാരിചൊരിഞ്ഞെന്‍ (യേശു..)
5
നീതിയിന്‍ വാതിലടഞ്ഞിടുമ്പോള്‍
ആശ്രയമില്ലാതെ കേണിടുമ്പോള്‍ (2)
ശാശ്വത നീതിയാല്‍ സാന്ത്വനമരുളി (യേശു..)