We are doing a site revamp. Sorry for the inconvenience.
തിരുസഭയൊന്നായ് ആഗതമായ്
പാടുന്നു ജയഗീതങ്ങള്‍ (2)
ആലേലൂയാ.. ആ ആ ആ ആലേലൂയാ
ആമേന്‍ ആ ആലേലൂയാ (2)
1
ദൂതഗണങ്ങള്‍ പുകഴ്ത്തിടുന്ന
സ്വര്‍ഗ്ഗമഹോന്നതനായവനേ (2)
ഒരുമനമോടിന്നജഗണങ്ങള്‍
ജയമോദത്താല്‍ പാടുന്നു (ആലേലൂയാ..)
2
ശ്ലീബാ തന്നില്‍ സ്വയമേകി
സ്നേഹത്തിന്‍ ബലിയായവനേ (2)
മരണത്തിന്‍ രിപു നീക്കിയതാല്‍
മശിഹായെ ഞങ്ങള്‍ വാഴ്ത്തുന്നു (ആലേലൂയാ..)
3
പാപാന്ധതതയില്‍ നിപതിച്ച
മര്‍ത്യനെ വീണ്ട പ്രകാശനമേ (2)
കൃപയുടെ ബോധനമേകിയതാല്‍
സത്യാത്മാവേ വണങ്ങുന്നു (ആലേലൂയാ..)
4
പരമതാതനും സുതനും
പരമാത്മാവിനും ജയമെന്നും (2) (ആലേലൂയാ..)
From Easter Songs