എനിക്കായൊരുത്തമ സമ്പത്ത്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ ഒരുക്കുന്നതാല്‍

എനിക്കായൊരുത്തമ സമ്പത്ത്‌സ്വര്‍ഗ്ഗരാജ്യത്തില്‍ ഒരുക്കുന്നതാല്‍

ഇനി ലോകത്തെ സ്നേഹിച്ചീടുവാന്‍

ഒരു കാലത്തും പോകയില്ല ഞാന്‍ (2)

എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും

നിന്നെ മാത്രം ഞാനിനി സേവിക്കും

എന്‍റെ പ്രാണനായകനേശുവേ

നിന്‍റെ സ്നേഹം നീ എനിക്കേകിടണേ (2)

                        1

ഏഴയാകുന്ന എന്നെ സ്നേഹിച്ച

നിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം

എന്‍റെ പാപശാപങ്ങള്‍ നീക്കി നിന്‍

തിരുജീവനാല്‍ എന്നെ നിറച്ചല്ലോ (2) (എന്‍റെ ആയുസ്സിന്‍..)

                        2

എന്‍റെ ദേഹവും തിരു ആലയമായ്‌

നിന്‍റെ ആത്മാവെ എനിക്കേകിയതാല്‍

തിരുനാമത്തിന്‍ മഹത്വത്തിന്നായ്

ഇനി ജീവിപ്പാന്‍ കൃപ നല്‍കുക (2) (എന്‍റെ ആയുസ്സിന്‍..)