യേശു വരുന്നേ പൊന്നേശു വരുന്നേ

യേശു വരുന്നേ പൊന്നേശു വരുന്നേ

വരവിന്നായ്‌ തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോ? (2) (യേശു..)

                                1

ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ - 

പ്പതിനു വേണ്ടി ഉണർന്നു നീ ഒരുങ്ങിടുന്നുവോ (2) (യേശു..)

                                2

അംബരത്തിൻ ശക്തികൾ ഭ്രമിച്ചിടുന്നതാൽ

അമ്പരപ്പിനാലീ ലോകം നടുങ്ങിടുന്നിതാ (2) (യേശു..)

                                3

നീക്കും ലോക വാഴ്ച യേശു രാജരാജനായ്

സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻ വിശുദ്ധർക്കായി (2) (യേശു..)

                                4

മുൾമുടി അണിഞ്ഞു രക്തധാരിയായവൻ

പൊന്‍കിരീടം ചൂടി തേജപൂർണ്ണനായിതാ (2) (യേശു..)

                                5

ദൈവം തൻ വിശുദ്ധന്മാരിൻ കണ്ണുനീരെല്ലാം

നീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ് (2) (യേശു..)

                                6

ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാ

ഹാ! എന്‍ പ്രിയൻ വാനിൽ ദൂതസേനയോടിതാ (2) (യേശു..)