വചനം തിരുവചനം നമ്മില്‍ വളരട്ടെ

വചനം തിരുവചനം

നമ്മില്‍ വളരട്ടെ

കൃപകള്‍ തിരുകൃപകള്‍

നമ്മില്‍ ചൊരിയട്ടെ

                    1

വചനമാം പാല്‍ കുടിച്ചുവളരേണം

ശിശുവെപ്പോല്‍ നമ്മളാകേണം

നമ്മിലെ ആത്മാവിനെയുണര്‍ത്തേണം

ക്രിസ്തുയേശുവില്‍ നമ്മള്‍ വളരേണം

ക്രിസ്തുവെപ്പോലെയാകണം

ക്രിസ്തുവാണെന്നുടെ മാതൃക

                    2

ക്രിസ്തുവാണല്ലോ നമ്മുടെ ലക്ഷ്യം

യേശുവാണല്ലോ നമ്മുടെ കര്‍ത്തന്‍

യേശുനാഥന്‍ നമ്മുടെ രക്ഷ

യേശു തന്നെ പാപമോചകന്‍

പാപികളെ നമ്മള്‍ നേടേണം

നിത്യത നമ്മുടെ ലക്ഷ്യം (2) (വചനം..)