We are doing a site revamp. Sorry for the inconvenience.
ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ - ഇന്നു
1
ദൈവത്തിന്റെ തേജസ്സിന്നു ഇവിടെ
പ്രകാശിക്ക വേണം വെളിച്ചമായ്
പാപത്തിന്റെ എല്ലാ അന്ധകാരങ്ങള്‍
എല്ലാ ഉള്ളത്തില്‍ നിന്നും നീങ്ങിപ്പോകട്ടെ.. (ആത്മ..)
2
സ്വര്‍ഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മ ശക്തിയാലിന്നു നടത്തേണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
ഹല്ലേലൂയാ പാടാന്‍ ഒരുക്കേണമേ.. (ആത്മ..)
3
ആത്മ നിലങ്ങളെ ഒരുക്കീടുവിന്‍
ഇന്നു സ്വര്‍ഗ്ഗസീയോനിലെ വിത്തുവിതപ്പാന്‍
നല്ലവണ്ണമതു ഫലം കൊടുപ്പാന്‍
ആത്മ തുള്ളിയാലിന്നു നനയ്ക്കേണമേ.. (ആത്മ..)
4
വെളിച്ചങ്ങള്‍ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോള്‍
മായയായ ലോകത്തില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കാതെ
എന്‍ രക്ഷകനാം യേശുവില്‍ ഞാന്‍ ആശ്രയിച്ചീടും.. (ആത്മ..)