ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ

ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ

ഓശാനാ ദാവീദിന്‍ സുതനേ 

ഓശാന ഓശാന ഓശാനാ

                        1

പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍

നിരന്തരം തിരുനാമം മുഴങ്ങിടുന്നു

കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ

അത്യുന്നതങ്ങളില്‍ ഓശാന (ഓശാനാ ദാവീദിന്‍..)

                        2

മലരും തളിരും മലര്‍നിരയും

മണ്ണും വിണ്ണും നിറഞ്ഞവനേ

മാനവമാനസ മാലകറ്റാന്‍

മനുജനായ് മഹിതത്തില്‍ പിറന്നവനേ (ഓശാനാ ദാവീദിന്‍..)

                        3

അവനിയില്‍ മനുജര്‍ക്കു മന്നവനായ്

അഖിലമാം പ്രപഞ്ചത്തിലുന്നതനായ്

അവശര്‍ക്കുമഗതിക്കുമാശ്രയമായ്

നലമതില്‍ മരുവുന്ന പരം‌പൊരുളേ (ഓശാനാ ദാവീദിന്‍..)

From: Palm Sunday Songs

Album: സ്നാപകയോഹന്നാന്‍ (Movie)

Music: ബ്രദര്‍. ലക്ഷ്മണന്‍

Lyrics: തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍