നന്ദിയോടെ ദേവഗാനം പാടി

നന്ദിയോടെ ദേവഗാനം പാടി മോദമുടെന്‍ വാഴ്ത്തിടാം (2)ആകുലമാകേ നീക്കിയിരവില്‍ ഉണ്ണിയേശു പിറന്നിതാ (2)

ഉദിച്ചൂ താരം ഉദിച്ചൂ.. തെളിഞ്ഞൂ കിരണം തെളിഞ്ഞൂ (2)

                                    1

മനുഷ്യരക്ഷനേടാന്‍ നാഥന്‍ മഹിമ സര്‍വ്വം വെടിഞ്ഞൂ (2)

ശുദ്ധരായ്‌ നാമും ഒന്നായ്‌ ഭക്തിഗാനം പാടി വാഴ്ത്താം 

മഹിയില്‍ പിഞ്ചു സുതനായ്‌ ഇന്ന് ദൈവം അവതരിച്ചൂ (നന്ദിയോടെ..)

                                    2

ക്ലേശമെന്നെ അഖിലം പാരില്‍ അവശനാക്കിടുമ്പോള്‍ (2)

തണലായ്‌ എന്നും വാഴും നാഥന്‍ അരികില്‍ വന്നു നില്‍ക്കും

കണ്ണിന്‍ ഇമകള്‍ കാക്കും പോലെ ദൈവം കാത്തിടുന്നു (നന്ദിയോടെ..)