We are doing a site revamp. Sorry for the inconvenience.
കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം
യാഹ് നല്‍കും കുടുംബം
യഹോവ വാഴും കുടുംബം
ഞാനും എന്‍റെ ഭവനവും
ഞങ്ങള്‍ യഹോവയെ സേവിക്കും
സ്തോത്ര യാഗം അര്‍പ്പിച്ചീടും
താതനിഷ്ടം നിവര്‍ത്തിക്കും (കൂടുമ്പോള്‍..)
1
സൃഷ്ടാവാം ദൈവം നയിച്ചീടുന്ന
സന്തോഷമുള്ള സല്‍ കുടുംബം (2)
സുഖ ദുഃഖങ്ങളില്‍ ഒന്നായ് നിന്നിടും
കാര്യ വിചാരകരായീടും
നിര്‍മ്മല സ്നേഹത്താല്‍ നിറഞ്ഞീടും
നിത്യ പിതാവിനെ വന്ദിച്ചീടും (കൂടുമ്പോള്‍..)
2
നല്ലയിടയന്‍ കരുതീടുന്ന
നന്മനിറയും സല്‍ കുടുംബം (2)
കൂരിരുള്‍ താഴ്വര തളര്‍ന്നിടില്ല
ശത്രുവിന്‍ മുമ്പിലോ പതറിടില്ല
നിര്‍ഭയമോടെ നടന്നീടും
സത്യവചനത്തെ ധ്യാനിച്ചീടും (കൂടുമ്പോള്‍..)
3
ആത്മാവാം ദൈവം നിറച്ചീടുന്ന
കൃപ നിറയും സല്‍ കുടുംബം (2)
പ്രാര്‍ത്ഥനയിലെന്നും നിരതരാകും
ആത്മ വരങ്ങളാല്‍ ശോഭിച്ചീടും
ക്രൂശിന്‍റെ പാതയില്‍ നടന്നീടും
ആത്മാവിലെന്നും ആരാധിക്കും (കൂടുമ്പോള്‍..)