നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍

നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍ തിന്മയാകെ മായിക്കുന്നവന്‍ 

പാപമെല്ലാം ക്ഷമിക്കുന്നവന്‍ 

പുതുജീവനെന്നില്‍ പകരുന്നവന്‍ 

യേശു.. യേശു.. അവനാരിലും വലിയവന്‍ 

യേശു.. യേശു.. അവനാരിലും മതിയായവന്‍ (2) 

                    1

ഇരുള്‍ നമ്മെ മൂടിടുമ്പോള്‍ 

ലോക വെളിച്ചമായി അവനണയും 

രോഗികളായിടുമ്പോള്‍ 

സൗഖ്യദായകന്‍ അവന്‍ കരുതും 

അവനാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍ 

നമ്മെ നിറച്ചീടും അനുദിനവും (യേശു..)

                    2

ദൈവത്തെ സ്‌നേഹിക്കുമ്പോള്‍ 

സര്‍വ്വം നന്മയ്‌ക്കായി ഭവിച്ചിടുന്നു 

തിരുഹിതമനുസരിച്ചാല്‍ 

നമുക്കൊരുക്കിടും അവനധികം

കൃപയരുളീടുമേ ബലമണിയിക്കുമേ 

മാറാ മധുരമായ് മാറ്റീടുമേ (യേശു..)