ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും

ഈശോയേ ഈശോയേ എന്തെല്ലാം വന്നാലുംഎന്നെ സ്നേഹിക്കും എന്‍റെ നല്ല ഈശോ

എവിടെയും പോകാനിനിയും ഭയമില്ലൊരുനാളും

ഇവിടെയും എവിടെയും എന്‍റെ ഈശോ (ഈശോയേ..)

                               1

ഈശോയെ ഒന്നു കാണാന്‍ ഞാനാഗ്രഹിച്ചു

ഈശോയെന്‍ ഹൃദയത്തിലെന്നമ്മ പറഞ്ഞു (2)

എങ്കിലും നേരിലൊന്നു കാണുവാന്‍

എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)

                               2 

ദേവാലയം ഈശോയുടെ വാസഗേഹമെന്ന്

ചൊല്ലിത്തന്നമ്മ എനിക്ക് ചുംബനമേകി (2)

അമ്മയെക്കാള്‍ സ്നേഹിക്കും താതനെക്കാണുവാന്‍

എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)