ഭാരിച്ച ദുഃഖത്താല്‍ പോരാട്ടമാകിലും

ഭാരിച്ച ദുഃഖത്താല്‍ പോരാട്ടമാകിലുംനേരോടെ ജീവിച്ചു ആറുതല്‍പെടും ഞാന്‍ (2)

തീരും എന്‍ ദുഃഖം വിലാപവും

ചേരും ഞാന്‍ സ്വര്‍ഗ്ഗെ വേഗം ഹല്ലേലൂയ (2)

                           1

കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും

ഇഷ്ടന്മാര്‍ വിട്ടാലും പുഷ്ടിയായ്‌ ജീവിക്കും

കൂട്ടു കുടുംബക്കാര്‍ തിട്ടമായ്‌ വിട്ടീടും

കൂട്ടു സഹോദരര്‍ ഭ്രഷ്ടനായ് തള്ളീടും (തീരും..)

                           2

എന്തു മനോഹരം ഹന്ത ചിന്തിക്കുകില്‍

സന്തോഷ ദേശമേ നിന്നില്‍ ഞാന്‍ ചേര്‍ന്നീടും

ദൂരത്തായ്‌ കാണുന്നു സോദരക്കൂട്ടത്തെ

യോര്‍ദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ (തീരും..)

                           3

ബോട്ടില്‍ ഞാന്‍ കയറീടും പാട്ടോടെ യാത്രയ്ക്കായ്‌

കോട്ടമില്ലാതുള്ള വീട്ടില്‍ ഞാന്‍ എത്തീടും

രാജമുടി ചൂടി രാജാധിരാജനെ

ആലിംഗനം ചെയ്യും നാളിലെന്താനന്ദം (തീരും..)