നന്ദിയേകിടുവിന്‍ കരുണകളേ വാഴ്ത്തുവിന്‍

നന്ദിയേകിടുവിന്‍ കരുണകളേ വാഴ്ത്തുവിന്‍മഹാസ്നേഹ ദാന വരങ്ങള്‍ സധാമോദമാര്‍ന്നു സ്മരിക്കാന്‍

തിരുമുമ്പില്‍ പ്രണമിച്ചീടാം നന്ദിയേകിടുവിന്‍

                    1

ഹൃദയം നുറുങ്ങിയ സമയം 

സുഖമേകി അരികിലണഞ്ഞു (2)

കരുണാമൃതമേകി മഹോന്നതമാം

കരമേകി നയിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)

                    2

പുതുജീവനെന്നില്‍ നിറയാന്‍ 

തവ ജീവനേകി അണഞ്ഞു (2)

ഭയമാകെ അകറ്റി നിരന്തരമായ്

ബലമേകി വസിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)