We are doing a site revamp. Sorry for the inconvenience.
സന്മനസ്സുള്ളോര്‍ക്കു ശാന്തി
ദൂതന്മാരാര്‍ത്തു പാടി (2)
ദൈവപുത്രന്‍ കാലിത്തൊഴുത്തില്‍
ലോകരക്ഷകനായ് അവതരിച്ചു (2) (സന്മനസ്സു..)
1
കാലികള്‍ മേയ്ക്കും ആട്ടിടയര്‍
ദൂതരിന്‍ വാര്‍ത്ത കേട്ടാമോദരായ് (2)
ബെതലേം ഗോശാലേ കൂട്ടമായെത്തി
ഉണ്ണിയെ കണ്ടവര്‍ വണങ്ങി നിന്നു (2) (സന്മനസ്സു..)
2
വിദ്വാന്മാരവരെത്തി
യൂദരിന്‍ രാജാവെ കണ്ടു വണങ്ങാന്‍ (2)
മൂര് പൊന്നു കുന്തുരുക്കം
കാഴ്ച വച്ചവര്‍ വണങ്ങി നിന്നു (2) (സന്മനസ്സു..)