നിര്‍മ്മലമായൊരു ഹൃദയമെന്നില്‍

നിര്‍മ്മലമായൊരു ഹൃദയമെന്നില്‍നിര്‍മ്മിച്ചരുളുക  നാഥാ

നേരായൊരു നല്‍ മാനസവും

തീര്‍ത്തരുള്‍കെന്നില്‍ ദേവാ (നിര്‍മ്മല..)

                    1

തവതിരുസന്നിധി തന്നില്‍ നിന്നും

തള്ളിക്കളയരുതെന്നെ  നീ

പരിപാവനനെയെന്നില്‍ നിന്നും

തിരികെയെടുക്കരുതെന്‍ പരനേ (നിര്‍മ്മല..)

                    2

രക്ഷദമാം  പരമാനന്ദം നീ

വീണ്ടും നല്‍കണമെന്‍ നാഥാ

കന്മഷമിയലാതൊരു മനമെന്നില്‍

ചിന്മയരൂപാ തന്നിടുക (നിര്‍മ്മല..)