സന്ധ്യകാലമായിതാ, എന്‍ ബന്ധുവാം ശ്രീയേശുവേ

സന്ധ്യകാലമായിതാ, എന്‍

ബന്ധുവാം ശ്രീയേശുവേ

അന്തികെ നീ വന്നു വസിച്ചീ-

ടേണം, എന്‍ രക്ഷകാ.

                1

ബന്ധുവായ് നീ നിന്നീടില്‍

എനിക്കു ദോഷമൊന്നുമേ

എന്തു സംഭവിച്ചെന്നാലും

വന്നിടില്ല, നിശ്ചയം.

                2

ഇക്കഴിഞ്ഞതാം പകലിന്‍

ഭാരം തീര്‍ത്തു മോദമായ്

തക്ക നിദ്ര തന്നു ആ - 

ശ്വസിപ്പിക്കേണം ദൈവമേ.

                3

കഷ്ടങ്ങള്‍, രോഗങ്ങള്‍,

ദുഷ്ടസ്വപ്നങ്ങള്‍ പരീക്ഷകള്‍

പെട്ടെന്നുണ്ടാകും മരണം

ഒക്കെ നീക്കു രക്ഷകാ.

                4

വന്നുപോയ പാപദോഷ-

മൊക്കെയും ക്ഷമിച്ചു നീ

ഇന്നനുഗ്രഹിക്ക എന്നെ

യേശുവേ നിന്‍ നാമത്താല്‍

                5

കാവലായ് അയയ്ക്ക, യേശു

നാഥനേ, നിന്‍ ദൂതനെ

രാവിലെ ഉണര്‍ന്നു ഞാന്‍

സ്തുതിക്കും നിന്നെ, പ്രീയനേ