സ്തോത്രം ചെയ്യും ഞാനെന്നും - രക്ഷിതാവേ മാത്രം വാഴ്ത്തും ഞാനെന്നും

                  പല്ലവി

സ്തോത്രം ചെയ്യും ഞാനെന്നും - രക്ഷിതാവേ

മാത്രം വാഴ്ത്തും ഞാനെന്നും

              അനുപല്ലവി

പാത്രഹീനനാമീ - ചെള്ളാമടിയനെ

പാര്‍ത്ഥീവനേ എന്നെ - ചേര്‍ത്ത കൃപയ്ക്കായി-

              ചരണങ്ങള്‍

                    1

മന്നന്‍ ദാവീദിന്‍ സുതനേ

വന്നുദിച്ച-മന്നനാം മാനുവേലാ

സന്നാഹമോടെന്നും

സന്നിധൌ പാടുവാന്‍

ഉന്നതനേയെന്നെ

നിന്നിലായ്‌ കാക്കേണം-സ്തോത്രം

                    2

അതിശയമുള്ളവനെ

അതിരറ്റ-അനുഗ്രഹവാരിധിയേ

അധിപനാം യേശുവേ

അഖിലേശ നന്ദനാ

അഖിലര്‍ നായകനേ

അഖിലാണ്ഡ കര്‍ത്താവേ-സ്തോത്രം

                    3

അടിയനെ വീണ്ടവനേ

അടിമയെ-മോടിയില്‍ തീര്‍ത്തവനെ

ജഡത്തില്‍ കുടികൊള്ളും

അടിയാനെ നിന്നുടെ

കൊടിക്കീഴില്‍ നാള്‍തോറും

ജയത്തോടു കാക്കേണം-സ്തോത്രം