എല്ലാരും യേശു നാമത്തെ എന്നേയ്ക്കും വന്ദിപ്പിന്‍

എല്ലാരും യേശു നാമത്തെ

എന്നേയ്ക്കും വന്ദിപ്പിന്‍;

എല്ലാറ്റിന്‍റെ കര്‍ത്താവിന്നു 

മഹത്വം കൊടുപ്പിന്‍.

                    1

താന്‍ വീണ്ടുകൊണ്ടിട്ടുള്ളോരേ,

വിടാതെ സ്തുതിപ്പിന്‍;

എല്ലാറ്റിന്‍റെ കര്‍ത്താവിന്നു 

മഹത്വം കൊടുപ്പിന്‍.

                    2

അജ്ഞാനത്തില്‍ മുങ്ങിയോരേ,

സജ്ഞാനം ഗ്രഹിപ്പിന്‍;

എല്ലാറ്റിന്‍റെ കര്‍ത്താവിന്നു 

മഹത്വം കൊടുപ്പിന്‍.

                    3

ഓരോരോ ജാതി ജനമേ,

തന്നില്‍ സന്തോഷിപ്പിന്‍;

എല്ലാറ്റിന്‍റെ കര്‍ത്താവിന്നു 

മഹത്വം കൊടുപ്പിന്‍.