നിശയുടെ നിശബ്ദതയില്‍ നിരാശ തന്‍ നീര്‍ ചുഴിയില്‍

നിശയുടെ നിശബ്ദതയില്‍നിരാശ തന്‍ നീര്‍ ചുഴിയില്‍ ഞാന്‍

നിരാലംബനായ്‌ നിന്നപ്പോള്‍

നീ തന്നെനിക്കു നിന്‍ വലംകരം (നിശയുടെ..)

                    1

ഇന്നു നീ എന്നില്‍ ജീവിക്കുന്നു

ഇന്നു ഞാന്‍ പൂര്‍ണനായ് തീര്‍ന്നു (2)

ഇന്നു നീ സകലത്തിനും മതിയായവന്‍ (2)

ഇന്നുമെന്നും മതി നീ യേശുവെ (നിശയുടെ..)

                    2

ഒരുനാള്‍ മേഘെ നീ വരുമ്പോള്‍

ഒപ്പമെത്തീടും ഞാന്‍ വിശുദ്ധനായ്‌ (2)

ഓമനപ്പേരിന്‍ വിളി കേട്ടിടാനായ്‌ (2)

ഓര്‍മകളായ് ഞാന്‍ നിന്നിടുന്നു (നിശയുടെ..)