നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍നിന്‍ കൃപയിന്‍ ആഴമറിയാന്‍ (2)

നിഷ്ഫലമാം ജീവിതങ്ങളെല്ലാം

നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍

നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി

നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍ (നാഥാ..)

                        1

കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ

പ്രാണന്‍റെ പ്രാണനേശുവേ (2)

നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍

നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം (2) (നാഥാ..)

                        2

കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍

ഏകാന്തകാന്തരാകുമ്പോള്‍ (2)

നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍

നിന്നറിവാലെ ഞങ്ങള്‍ ലക്‌ഷ്യം നേടീടാന്‍ (2) (നാഥാ..)