We are doing a site revamp. Sorry for the inconvenience.
ഇന്നോളവും നമ്മെ നടത്തിയ നാഥൻ
ഇനിയുള്ള നാളിലും നയിച്ചീടുവാൻ
മതിയായവൻ മനുവേലവൻ
മരുയാത്രയിൽ കരുതും കണ്‍മണിപോലെ
1. ഇരുളേറും വഴിയാണ് മുന്നിൽ
പാപത്താൽ മൂടിയ കണ്‍കൾ
ഒളിനാളമായവൻ അരികിൽ വരും
വീടണയുവോളം കൂടെ വരും (ഇന്നോളവും..)
2. അലതല്ലും കടലാണു മുന്നിൽ
ഇരുകരയും കാണാതെ ദൂരെ
കൈനീട്ടിയവനെല്ലാം ശാന്തമാക്കും
തീരമണഞ്ഞിടാൻ തുണയേകിടും (ഇന്നോളവും..)
3. വേദനയാൽ ഉരുകുന്ന നേരം
കദനത്തിൽ വീഴാതെ താതൻ
ഹൃദയത്തിൽ ആനന്ദ മഴയേകിടും
വദനത്തിൽ പുഞ്ചിരിയിൻ പൂക്കാലമേകും (ഇന്നോളവും..)
Song Lyrics & video of 'innolavum namme nadathiya naadhaa'