ആകാശ മേഘങ്ങള്‍ വാഹനമാക്കി മടങ്ങിവരും കാലമായോ?

ആകാശ മേഘങ്ങള്‍ വാഹനമാക്കിമടങ്ങിവരും കാലമായോ?

രാജാധി രാജാ മനുവേലാ (ആകാശ..)

തമസ്സിന്‍ കാലം കഴിയാനിനിയും

താമസമെന്തേ നാഥാ (2) (ആകാശ..)

                    1

എന്‍ ജീവിതമാം ഈ മരു യാത്രയില്‍

തണലായ്‌ നീയാണെന്‍ യേശുവേ (2)

കനിവായ് കരുതും എനിക്കായ് എന്‍ ദൈവമേ

നിനക്കായ്‌ സ്തുതിപാടും സ്നേഹമേ (2) (ആകാശ..)

                    2

നിന്‍ തിരു വചനം കാലിനു ദീപവും

പാതയിലെന്നും പ്രകാശവും (2)

കൃപയേകണമേ നേര്‍ വഴി പോകുവാന്‍

അഭയം നീയാണെന്‍ യേശുവേ (2) (ആകാശ..)