ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു പുകഴ്കൊണ്ടാടണം

                പല്ലവി

ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു

പുകഴ്കൊണ്ടാടണം - സ്വര്‍ഗ്ഗ -

വാതിലാകും യേശുനാഥനെ

വാഴ്ത്തിപ്പാടണം

            ചരണങ്ങള്‍

                      1

വേദനപ്പെടും ഏഴകള്‍ക്കഴലു തീരുവാന്‍ - വന്നു

മേദിനിയതില്‍ മനുഷ്യാവതാരന്‍ ആയിതാ - (ഹാ!..)

                      2

വാനവര്‍ വാഴ്ത്തിപ്പാടുന്ന കര്‍ത്തനായ താന്‍ - ദുഷ്ട

മാനവന്‍ ഈടേറുവാന്‍ ഒരടിമയായിതാ - (ഹാ!..)

                      3

ആദരവറ്റു ഭൂമിയില്‍ വെറിയരാം നരര്‍ - മര-

ണാധികളൊഴിവതിന്നു താണു ദേവനും - (ഹാ!..)

                      4

സേനകളിന്‍ അധിപതി അവനെന്നാകിലും - നര

ജീവനെ മീളാന്‍ അവന്‍ തന്നുയിരിനെ വിട്ടാന്‍ - (ഹാ!..)

                      5

ദാരുണ മരണാധിയെ മരിച്ചമര്‍ത്തിനാന്‍ - ഭൂ-

മണ്ഡലത്തില്‍ നിന്നുയിര്‍ത്തു വിണ്ണിലെത്തിനാന്‍ - (ഹാ!..)

                      6

പാപികള്‍ക്കു പിതാവിനോടിരന്നു മോചനം - നിജ

പാദസേവക ജനങ്ങളെ രക്ഷ ചെയ്യുന്നോന്‍ - (ഹാ!..)