ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും

ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലുംയേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം

പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന

കൈവല്യ സൂര്യ പ്രകാശം 

ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ (2)

ഹല്ലേലൂയാ ഹാല്ലേലൂയാ (ആത്മാവില്‍..)

                        1

ധ്യാനജനാദം പുതിയ വെളിവേകി

തിരുവചന ഗീതം പുതിയ വഴി കാട്ടി (2)

ആ മാര്‍ഗ്ഗമണെന്‍റെ ആലംബമിന്നും

അഖിലജനമഹിതമനസ്സറിയുന്നിതെന്നും (2)

ഈ സത്യമെന്നെ നയിക്കുന്നു നിത്യം

പാടുന്നു പാടുന്നിതാവേശമോടെ (2) (ആത്മാവില്‍..)

                        2

പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നീ 

തിരുനടയിലെല്ലാം പൊലിവിലകളാടി

ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും 

തമസകലും അമലമനസ്സറിയുന്നിതെന്നും

ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം

പാടുന്നു പാടുന്നിതാവേശമോടെ