We are doing a site revamp. Sorry for the inconvenience.
ആയിരം സ്തുതിഗീതികള്‍ പാടുവാന്‍ വന്നു ഞാന്‍
നാഥനേശുവിനായ് എന്‍ നാഥനേശുവിനായ്
സാദരം സങ്കീര്‍ത്തനം പാടിയെന്‍ ജീവിതം
നാഥനേകിടുവാന്‍ എന്‍ നാഥനേകിടുവാന്‍
കര്‍ത്താവെന്‍ രക്ഷാസങ്കേതം കര്‍ത്താവെന്‍ ആശ്വാസകേന്ദ്രം (2) (ആയിരം..)
1
പാപങ്ങള്‍ മോചിച്ചു ശാപങ്ങള്‍ മായിച്ചു
നാഥന്‍ തന്‍ വാഗ്ദാനം നിറവേറ്റി
ക്ലേശത്താല്‍ നീറുമ്പോള്‍ സ്നേഹത്തിന്‍ തൈലത്താല്‍
ദുരിതത്തില്‍ നിന്നെന്നെ കരയേറ്റി
കരള്‍ നോവുമ്പോള്‍ കരുണാര്‍ദ്രമാം
വചനങ്ങളെന്നോടരുള്‍ ചെയ്തിടാന്‍
കാരുണ്യവാനെന്‍ അരികില്‍ വരും (ആയിരം..)
2
ലോകത്തിന്‍ പാപങ്ങള്‍ നീക്കീടും കുഞ്ഞാടിന്‍
രക്തത്താലഭിഷിക്തനായിന്നു ഞാന്‍
ഹൃദയത്തിന്‍ ഭാരങ്ങള്‍ പങ്കിടുവാന്‍ വന്നവനാം
കര്‍ത്താവിനെന്നെ സമര്‍പ്പിച്ചു ഞാന്‍
ഇരുളേറുമ്പോള്‍ പ്രഭ തൂകുവാന്‍
പരിശുദ്ധ റൂഹായെ നല്‍കുന്നിതാ
കാരുണ്യവാനെന്നില്‍ അധിവാസമായ് (ആയിരം..)
Malayalam christian song 'aayiram sthuthi geethikal paaduvaan vannu njaan naadhaneshuvinay'