രക്ഷകനേ എടുക്കെന്നെ നിനക്കായിപ്പോള്‍

          പല്ലവി

രക്ഷകനേ എടുക്കെന്നെ

നിനക്കായിപ്പോള്‍

       ചരണങ്ങള്‍

                1

പക്ഷമോടെയെന്നെ നീ

വീണ്ടെടുത്തതോര്‍ത്തു ഞാന്‍

രക്ഷകനേ നിനക്കെന്നെ

തരുന്നു നീ കൃപയാല്‍ - (രക്ഷകനേ..)

                2

തരുന്നെന്‍ ജീവനെ ഞാന്‍

പരമ ദേവാ അതു

തിരുക്കരം തന്നില്‍ നിന്നു

ലഭിച്ചതത്രെ താന്‍ - (രക്ഷകനേ..)

                3

തരുന്നെന്‍റെ സമയം

ദിവസങ്ങളെയും ഞാന്‍

നിറയട്ടങ്ങവ നിന്‍റെ

സ്തുതിയാലെപ്പോഴുമേ - (രക്ഷകനേ..)

                4

നിനക്കുള്ള സ്നേഹം നിറ-

ഞ്ഞെന്‍റെ കരങ്ങള്‍

നിനക്കായി പ്രവര്‍ത്തിപ്പാന്‍

തരുന്നു ഞാനവയെ - (രക്ഷകനേ..)

                5

നിനക്കായോടീടുവാന്‍

വേഗമുള്ളതാക്കുവാന്‍

എനിക്കുള്ള കാലുകളെ

തരുന്നു സന്തോഷമായ് - (രക്ഷകനേ..)

                6

നിനക്കായ് പാടീടുവാന്‍

തരുന്നെന്‍റെ സ്വരം ഞാന്‍

നിനക്കുള്ള സ്തുതി മാത്രം

പറയട്ടെന്നധരം - (രക്ഷകനേ..)

                7

തിരുദൂതാല്‍ നിറപ്പാന്‍

തരുന്നെന്നധരം ഞാന്‍

തിരുഹിതം പോലെ നിന്നെ

പ്രസംഗിക്കട്ടവയും - (രക്ഷകനേ..)

"രക്ഷകനേ നിനക്കു കീര്‍ത്തനം" എന്ന രീതി