വരിക, നല്‍വരങ്ങളെ നീ - തരിക ആവിയേ

                    പല്ലവി

വരിക, നല്‍വരങ്ങളെ നീ - തരിക ആവിയേ

ശുഭ കരുണ വാപിയേ - (വരിക..)

                 ചരണങ്ങള്‍

                          1

തവ ജനാഭിഷേകത്തിന്‍ സുഗന്ധ തൈലമേ

ദിവ്യ സ്നാനതൈലമേ - (വരിക..)

                          2

പ്രാവു പോലെയോ ദഹന ജ്വാല പോലെയോ

കതിരൊളിവു പോലെയോ - (വരിക..)

                          3

വാഴ്ക മനസ്സിന്‍ ദുര്‍വിചാരം ആകെ മാറ്റുവാന്‍

ഗുണം ഏറിത്തേറുവാന്‍ - (വരിക..)

                          4

പാപക്കടലിന്‍ ആഴം കണ്ട പാപി ഞാന്‍ അയ്യോ

എന്നില്‍ കോപിയാതയ്യോ - (വരിക..)

                          5

ദോഷച്ചെളിയില്‍ മുഴുകിവാഴും ദോഷി ഞാനല്ലോ

ഗുണ ഭാഷി നീയല്ലോ - (വരിക..)

                          6

പ്രകൃതിയാലെ വികൃതമായ ഹൃദയം മാറുവാന്‍

നവഹൃദയം ആകുവാന്‍ - (വരിക..)

                          7

ഇരുള്‍ അകന്നങ്ങകം അതിങ്കല്‍ വെളിവണയുവാന്‍

വേദത്തെളിവുണരുവാന്‍ - (വരിക..)

                          8

സത്യധര്‍മ്മ നീതിമാര്‍ഗ്ഗ - മുറകള്‍ ആകുവാന്‍

കൃപ വളരെ നല്‍കുവാന്‍ - (വരിക..)