ദേവദേവനേ നമോസ്തു

ദേവദേവനേ നമോസ്തു! ദേവ ജാതനേ നമോസ്തു

ദേവ ആവിയേ നമോ!-

ജീവവാപിയേ യഹോവാ

അല്ഫാ ഓമേഗാ നമോസ്തു!- (ദേവ..)

                    1

മൂവരായരൂപിയായ്‌ മുന്‍

ആദി ആദി കാലം വാഴും

പാവനാവി അമലാ

പരാപര ദയാപര-ഒരു- (ദേവ..)

                    2

ആദിയായനാദിയായ്

അരൂപിയായ്‌ സ്വരൂപിയായ്‌

നീതി പൂര്‍ണ്ണ ജ്യോതിസ്സായ്‌

നിരന്ത സര്‍വ്വ നാഥനായ്-ഒരു- (ദേവ..)

                    3

ആറു ലക്ഷണം തികഞ്ഞു

വേറില്ലാ അനന്തമേ

നാരിയില്‍ പിറന്നു മൃത്യു-

വേറ്റുയിര്‍ത്ത നിത്യനെ-ഒരു- (ദേവ..)

                    4

സ്നേഹമായ്‌ സ്വയംഭൂവായ

സീമയറ്റ നന്മയേ

ദേഹികള്‍ക്കു വീണ്ടും മോക്ഷ

ജന്മം ഏകും അമ്മയേ-ഒരു- (ദേവ..)