കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ..

കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. (2)കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനെ.. (2)

അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..

കാലിതൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ..

                                1

കനിവിന്‍ കടലേ അറിവിന്‍ പൊരുളേ..

ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍.. (2 കനിവിന്‍)

നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍..ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)

                                2

ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ് 

ഉണരൂ ഉണരൂ മണിവിളക്കേ.. (2 ഉലകിന്‍)

കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)