ഒന്നായ്‌ ഒന്നായ്‌ അണി ചേരാം

ഒന്നായ്‌ ഒന്നായ്‌ അണി ചേരാം

യേശു നാമം ഘോഷിക്കാം (2)

നന്മകള്‍ ചെയ്യാന്‍ ശീലിക്കാം

ശാശ്വത ജീവന്‍ പ്രാപിക്കാം (2)

നന്മ ചെയ്യുവാന്‍ പഠിപ്പിന്‍

തിന്മയോടകന്നിരിപ്പിന്‍ (2)

                1

ദര്‍പ്പണമാകും തിരുവചനം

കാട്ടും നമ്മുടെ കുറവെല്ലാം (2)

ശുദ്ധി വരുത്താം തിന്മയകറ്റാം

നന്മകള്‍ ചെയ്യാന്‍ ശീലിക്കാം (2) (ഒന്നായ്‌ ..)

                2

ബഹുമാനിക്കാന്‍ പഠിച്ചിടാം

സംരക്ഷിക്കാന്‍ പഠിച്ചിടാം (2)

പ്രതിസന്ധികളെ തരണം ചെയ്യാന്‍

ആശ്രയം യേശുവിലര്‍പ്പിക്കാം (2) (ഒന്നായ്‌ ..)

                3

സല്‍ഫലമേകാന്‍ ശീലിക്കാം

സമസൃഷ്ടികളെ സ്നേഹിക്കാം (2)

കരുതാം ക്രിസ്തുവിന്‍ സാക്ഷികളാകാം

വിശ്വസ്തരാകാം വിജയിക്കാം (2) (ഒന്നായ്‌ ..)

From Songs for Kids, VBS 2013 CSI SKD