നന്ദിയോടെ ഞാന്‍ സ്തുതി പാടിടും  എന്‍റെ യേശു നാഥാ

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും 

എന്‍റെ യേശു നാഥാ

എനിക്കായ്‌ നീ ചെയ്തോരോ നന്മയ്ക്കും 

ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ (നന്ദിയോടെ..)

                    1

അര്‍ഹിക്കാത്ത നന്മകളും

എനിക്കേകിടും കൃപാനിധേ (2)

യാചിക്കാത്ത നന്മകള്‍ പോലുമീ

എനിക്കേകിയോനേ സ്തുതി (2) (നന്ദിയോടെ..)

                    2

സത്യ ദൈവത്തിന്‍ ഏക പുത്രനായ്‌

നിന്നെ വിശ്വസിക്കുന്നു ഞാന്‍ (2)

വരും കാലം ഒക്കെയും നിന്‍

കൃപാവരങ്ങള്‍ ചൊരികയെന്നില്‍ (2) (നന്ദിയോടെ..)